161. ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ?
ബരാക്ക് - 8 (LRSAM)
162. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
163. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
164. നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?
പഞ്ചേന്ദ്രിയ
165. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
166. സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
167. ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം?
ജോയിന്‍റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്
168. ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ?
INS സുകന്യ
169. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ?
സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ)
170. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
1985 ഡിസംബർ 16 -കൽപ്പാക്കം