Questions from പ്രതിരോധം

151. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?

നവംബർ 24

152. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ?

ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ)

153. ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?

പൊഖ്റാൻ - രാജസ്ഥാൻ - 1974 മെയ് 18

154. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?

ഡിസംബർ 7

155. ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്?

1948 ആഗസ്റ്റ് 10

156. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ?

ആകാശ്

157. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?

അഡ്മിറൽ വിഷ്ണു ഭഗവത്

158. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?

1963

159. പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാ വിഭാഗം?

എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

160. RAW - Research and Analysis Wing - രൂപീകൃതമായ വർഷം?

1968

Visitor-3129

Register / Login