161. ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം?
ജോയിന്റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്
162. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി?
വാജ്പേയ്
163. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ?
INS വിക്രാന്ത്- 2013
164. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ?
സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ)
165. മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ നിന്നും ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ സൈക്ലോൺ
166. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
ജെ.ആർ.ഡി ടാറ്റാ
167. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ
168. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ നല്ലമല
169. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
170. സൂര്യ കിരൺ ടീമിന്റെ ആസ്ഥാനം?
ബിദാൻ എയർഫോഴ്സ് - കർണ്ണാടകം