181. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ജനറൽ കരിയപ്പ
182. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വി.കെ.കൃഷ്ണമേനോൻ
183. ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?
പാക്കിസ്ഥാൻ
184. ഇന്ത്യൻ ആർമിയുടെ പിതാവ്?
മേജർ സ്ട്രിങ്ങർ ലോറൻസ്
185. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)
186. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ
187. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ
188. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
ഗരുഡ്
189. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ
190. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാക്ടസ്