Questions from പ്രതിരോധം

201. പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?

എ.കെ ആന്റണി

202. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

203. ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ വിജയ്

204. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ?

ബി.സി. റോയി

205. ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായൺ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ വജ്ര ശക്തി

206. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?

ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്

207. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?

INS വിപുൽ

208. ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ?

INS സാവിത്രി

209. INS കൊച്ചിയുടെ മുദ്രാ വാക്യം?

ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി

210. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?

കാമിനി

Visitor-3645

Register / Login