191. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
സേവാ പരമോ ധർമ്മ (Service before self)
192. സൂര്യ കിരൺ ടീമിന്റെ ആസ്ഥാനം?
ബിദാൻ എയർഫോഴ്സ് - കർണ്ണാടകം
193. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാൻ രൂപീകരിച്ച സംഘടന?
ദ്രുത കർമ്മ സേന ( Rapid Action Force )
194. ഇന്ത്യൻ ആർമിയുടെ പിതാവ്?
മേജർ സ്ട്രിങ്ങർ ലോറൻസ്
195. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
196. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം?
കോബ്ര ഫോഴ്സ്
197. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
സരസ്
198. റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി?
ഹോർമിസ് തരകൻ
199. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?
കാമിനി
200. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
അഗ്നി