Questions from പ്രതിരോധം

141. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?

സമ്പുഷ്ട യുറേനിയം (യുറേനിയം 235 )

142. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ?

രാധാവിനോദ് രാജു

143. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ?

ആകാശ്

144. ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം?

മെർക്കുറി ബ്ലെയ്ഡ്

145. ഐ.ടി .ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?

മസ്സൂറി

146. ഇന്ത്യൻ നാവികസേനയുടെ തലവൻ?

ചീഫ് ഓഫ് നേവി സ്റ്റാഫ്

147. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?

അഗ്നി 5

148. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ

149. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ഛത്രപതി ശിവജി

150. കോബ്ര ഫോഴ്സിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3960

Register / Login