181. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം)
182. ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?
1950 ജനുവരി 26
183. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ ഗംഭീർ
184. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?
നാഗ്
185. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?
സി.ബി.ഐ
186. ഇന്റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
187. ലേസർ ഗൈഡഡ് ബോംബ് ആദ്യമായി നിർമ്മിച്ച രാജ്യം?
അമേരിക്ക- 1960
188. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം?
1983
189. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ?
ബി.സി. റോയി
190. ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ?
INS സുകന്യ