201. ഇന്ത്യൻ വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി?
എയർ ചീഫ് മാർഷൽ അർജുജുൻ സിംഗ്
202. DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ?
ദക്ഷ്
203. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?
ആഗ്ര
204. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം?
1988
205. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാ വിഭാഗം?
സശസ്ത്ര സീമാബൽ
206. ഇന്റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
207. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
അഗ്നി 5
208. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
ടിപ്പു സുൽത്താൻ
209. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?
മാർഷൽ ഓഫ് ദി എയർഫോഴ്സ്
210. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര