Questions from പ്രതിരോധം

61. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?

മാർഷൽ ഓഫ് ദി എയർഫോഴ്സ്

62. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?

മൃദു ജലം (Light Water )

63. ആറ്റോമിക് പവർ സ്‌റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ; വൈദ്യുതി നിലയങ്ങൾ; വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

64. ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്?

1948 ഏപ്രിൽ 15

65. റാഫേൽ യുദ്ധവിമാനം വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം?

ഫ്രാൻസ്

66. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ?

രാധാവിനോദ് രാജു

67. ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം?

DRDO - Defance Research and Development organisation

68. നിർമ്മാണത്തിലിരിക്കുന്ന 10000 കി.മി ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?

സൂര്യ

69. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?

മാർച്ച് 4

70. ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?

1956 ജനുവരി 26

Visitor-3956

Register / Login