51. ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം?
ജപ്പാൻ - 2011 മാർച്ച് 11
52. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ മദത്ത്
53. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്
54. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വുഡ് റോസ്
55. ഏറ്റവും വലിയ കന്റോൺമെന്‍റ്?
ഭട്ടിൻഡ - പഞ്ചാബ്
56. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം?
1983
57. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?
1969 മാർച്ച് 10
58. കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?
INS ബ്രഹ്മപുത്ര
59. ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
വിശാഖപട്ടണം
60. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?
ഏഴിമല