61. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
62. ആറ്റോമിക് പവർ സ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ; വൈദ്യുതി നിലയങ്ങൾ; വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
സി.ഐ.എസ്.എഫ്
63. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ആപ്തവാക്യം?
സർവ്വത്ര സർവ്വോത്തം സുരക്ഷ
64. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി?
സി.ബി.ഐ
65. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
INS മുംബൈ
66. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?
1992
67. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
എയർ മാർഷൽ എസ്. മുഖർജി
68. നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
ന്യൂഡൽഹി
69. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?
റാണി പത്മിനി?
70. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ