71. ഇന്ത്യൻ വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം?
1951
72. പാക്കിസ്ഥാൻ ആറ്റംബോംബിന്റെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
73. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ?
ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ)
74. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?
റാണി പത്മിനി?
75. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?
കാമിനി
76. വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?
ജെ.ആർ.ഡി ടാറ്റാ - 1948
77. നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
ന്യൂഡൽഹി
78. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 4
79. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാക്ടസ്
80. പാർലമെന്റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ റൈനോ