271. കര്ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്?
സി.വി ബാലകൃഷ്ണൻ
272. കണ്ണുനീര്ത്തുള്ളി - രചിച്ചത്?
നാലപ്പാട്ട് നാരായണമേനോന് (കവിത)
273. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന എൻ മോഹനന്റെ നോവൽ?
ഇന്നലത്തെ മഴ
274. ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്നത്?
വൈക്കം മുഹമ്മദ്ബഷീർ
275. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
276. മലയാള ഭാഷയില് ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്?
യാക്കോബ് രാമവര്മ്മന് ("യാക്കോബ് രാമവര്മ്മന് എന്ന സ്വദേശബോധകന്റെ ജീവചരിത്രം" എന്ന പേരില് ഈ ആത്മകഥ 1879-ല് പ്രസിദ്ധീകരിച്ചു )
277. വീണപൂവ്' എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
278. നക്ഷത്രങ്ങളേ കാവൽ' എന്ന കൃതിയുടെ രചയിതാവ്?
പി. പത്മരാജൻ
279. ഘോഷയാത്രയിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?
ഒ.വി വിജയൻ
280. മലയാളത്തിലെ എമിലി ബ്രോണ്ട്?
രാജലക്ഷ്മി