Questions from മലയാള സാഹിത്യം

541. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി?

വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ )

542. എന്‍റെ വഴിത്തിരിവ്' ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

543. വാഗ്ദേവതയുടെ വീരഭടൻ' എന്നറിയപ്പെടുന്നത്?

സി.വി. രാമൻപിള്ള

544. പ്രേമലേഖനം' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

545. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്?

യാക്കോബ് രാമവര്‍മ്മന്‍ ("യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം" എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )

546. വിട' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

547. ഒരു തെരുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

548. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

549. പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

550. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?

വാസുദേവൻ നായർ

Visitor-3034

Register / Login