Questions from മലയാള സാഹിത്യം

661. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍

662. "ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും" ആരുടെ വരികൾ?

കുമാരനാശാൻ

663. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

664. എന്‍റെ കഥ' ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

665. ഭ്രാന്തൻവേലായുധൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

666. അടരുന്ന ആകാശം' എന്ന യാത്രാവിവരണം എഴുതിയത്?

ജോർജ്ജ് ഓണക്കൂർ

667. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്?

രാമപുരത്ത് വാരിയര് (കവിത)

668. ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?

ശുകസന്ദേശം

669. ഗൗരി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

670. ശിഷ്യനും മകനും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

Visitor-3964

Register / Login