31. അറ്റ്ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം?
എലിപ്പത്തായം
32. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ?
കേരള കഫെ (സംവിധാനം : രഞ്ജിത്ത്)
33. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്റെ സംവിധായകന്?
ഭരത്ഗോപി
34. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
യേശുദാസ്
35. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടിയ മലയാളസിനിമ?
എലിപ്പത്തായം(അടൂര്‍ )
36. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം?
അച്ഛനും ബാപ്പയും
37. അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?
ജോണ്‍ എബ്രഹാം
38. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
കുമാരസംഭവം - ( വർഷം: 1969; സംവിധാനം : പി.സുബ്രമണ്യം )
39. മലയാളത്തിലെ ആദ്യ സിനിമ?
വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
40. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
വയലാർ രാമവർമ്മ -1972 ൽ