Questions from മലയാള സിനിമ

71. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?

ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )

72. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?

ടി.ഇ വാസുദേവൻ -1992

73. എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം?

മുറപ്പെണ്ണ്

74. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

75. ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം?

മോഹന്‍ലാല്‍

76. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?

മകള്‍ക്ക്

77. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്?

മന്നാഡേ

78. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍?

പി.ജെ.ആന്റണി

79. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?

കൊടിയേറ്റം

80. മലയാളത്തിലെ ആദ്യ കളർ ചിത്രം?

കണ്ടം ബെച്ച കോട്ട്

Visitor-3297

Register / Login