161. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
മധ്യപ്രദേശ്
162. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?
1968
163. നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?
ഡി.കെ കാർവേ
164. ദേശിയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്?
2005
165. ഇന്ത്യയിൽ വിദൂര വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന സ്ഥാപനം?
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (lGNOU)
166. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?
യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)
167. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം?
1937
168. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?
1976ലെ 42 - ഭേദഗതി
169. 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കാനുള്ള പദ്ധതി?
സർവശിക്ഷാ അഭിയാൻ ( 2001 ൽ നിലവിൽ വന്നു )
170. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക പ്രസിഡന്റ്?
ഡോ.കെ.ഭാസ്കരൻനായർ