281. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി (14 ബാങ്കുകൾ)
282. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്?
ഹിൽട്ടൺ യങ് കമ്മീഷൻ - 1926
283. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?
ആലുവ
284. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക്
285. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?
ഗുൽസരിലാൽ നന്ദ
286. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?
ജയ്പൂർ
287. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?
എസ്.ബി.ഐ
288. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?
ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ
289. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?
ലക്കഡവാല കമ്മീഷൻ
290. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?
1964