Questions from ഇന്ത്യാ ചരിത്രം

1661. 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന?

ഇൻഡിപെൻഡന്റ് ലേബർ പാർട്ടി

1662. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?

ഗാന്ധിജി

1663. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

1664. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രൻ?

മഹേന്ദ്രൻ

1665. പവ്നാർ ആശ്രമത്തിലെ സന്യാസി?

വിനോബ ഭാവെ

1666. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?

ചന്ദ്രഗുപ്തൻ Il

1667. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1668. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

1669. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

1670. ഹർഷന്റെ രത്നാവലി യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

Visitor-3711

Register / Login