Questions from ഇന്ത്യാ ചരിത്രം

1681. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്രിപ്സ് മിഷൻ

1682. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്?

മുഹമ്മദ് ബിൻ തുഗ്ലക്

1683. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?

ലിട്ടൺ പ്രഭു (1878)

1684. സംഗമ രാജവംശത്തിന്റെ ആസ്ഥാന ദൈവം?

വിരൂപാക്ഷ

1685. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു?

ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു)

1686. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

മഹാദേവ ഗോവിന്ദ റാനഡെ

1687. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം?

1928 ലെ കൊൽക്കത്ത സമ്മേളനം

1688. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1689. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി?

മധുരൈ കാഞ്ചി

1690. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

Visitor-3771

Register / Login