Questions from ഇന്ത്യാ ചരിത്രം

1701. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?

ക്രിസ്റ്റ്യൻ IV

1702. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

1703. ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

1704. ലോദി വംശസ്ഥാപകൻ?

ബാഹുലൽ ലോദി

1705. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?

1917

1706. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

1859

1707. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

1708. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

1709. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

1710. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്?

ലാൻസ്ഡൗൺ പ്രഭു

Visitor-3066

Register / Login