Questions from ഇന്ത്യാ ചരിത്രം

1721. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1722. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?

ചന്ദ്രഗുപ്തൻ Il

1723. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

1724. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

1725. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

170000

1726. കർണ്ണന്റെ ധനുസ്സ്?

വിജയം

1727. വീണയുടേയും കപ്പലിന്റെയും ചിത്രങ്ങൾ കൊത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയത്?

സമുദ്രഗുപ്തൻ

1728. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?

തക്ഷശില

1729. ബംഗാൾ ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ ജീവിച്ചിരുന്ന സന്താൾ ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം?

സന്താൾ കലാപം

1730. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

Visitor-3258

Register / Login