Questions from ഇന്ത്യാ ചരിത്രം

1731. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1732. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി?

ഇർവിൻ പ്രഭു (1931)

1733. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1748 - 54

1734. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1735. ജഹാംഗീർ അർജ്ജുൻ ദേവിനെ വധിക്കാൻ കാരണം?

ജഹാംഗീറിന്റെ മകൻ ഖുസ്രു രാജകുമാരന് അഭയം നല്കിയതിനാൽ

1736. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്?

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

1737. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1738. രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

1739. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1740. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784)

Visitor-3044

Register / Login