Questions from ഇന്ത്യാ ചരിത്രം

1751. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്?

പട്ടാഭി സീതാരാമയ്യ

1752. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?

ഭീഷ്മപർവ്വം (പർവ്വം - 6)

1753. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?

ബംഗാൾ വിഭജനം (1905)

1754. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

1755. മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം?

പാടലീപുത്രം (കുസുമധ്വജം)

1756. ശ്രീബുദ്ധന്റെ തേരാളി?

ഛന്നൻ

1757. ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഗുപ്ത കാലഘട്ടം

1758. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മാഹി (മയ്യഴി)

1759. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

1760. ജൈനമതത്തിലെ ത്രിരത്നങ്ങൾ?

ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി

Visitor-3952

Register / Login