Questions from ഇന്ത്യാ ചരിത്രം

1771. ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

1772. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം?

ഉപ്പു സത്യഗ്രഹം (1930)

1773. 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്?

റിപ്പൺ പ്രഭു

1774. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് രു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

1775. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

ബാലഗംഗാധര തിലകൻ

1776. ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

അഥർവ്വവേദം

1777. കോൺഗ്രസിലെ മിതവാദികളുടെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

1778. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

ഹേസ്റ്റിംഗ്സ് പ്രഭു

1779. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

1780. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

Visitor-3713

Register / Login