Questions from ഇന്ത്യാ ചരിത്രം

1791. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?

ചമ്പാരൻ സത്യാഗ്രഹം (1917)

1792. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?

നാനാ സാഹിബ്

1793. ഡൽഹിയിൽ ദിൻപനാ നഗരം സ്ഥാപിച്ചത്?

ഹുമയൂൺ

1794. മൗര്യ സാമ്രാജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'പരിശിഷ്ഠ പർവാന' എന്ന ജൈന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

1795. ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?

രാജാരവിവർമ്മ (1893)

1796. ദാദാഭായി നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായിരുന്നു?

ലിബറൽ പാർട്ടി

1797. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ജെയിംസ് l

1798. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?

ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)

1799. സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?

നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചത്

1800. 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു?

വില്യം ബെന്റിക്ക്

Visitor-3874

Register / Login