Questions from ഇന്ത്യാ ചരിത്രം

1801. 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

പാൽമേഴ്സ്റ്റൺ പ്രഭു

1802. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?

1934

1803. ഗുരു അർജ്ജുൻ ദേവിനെ വധിച്ചത്?

ജഹാംഗീർ

1804. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

നാലപ്പാട്ട് നാരായണ മേനോൻ

1805. അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

1806. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

1807. വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?

കണാദൻ

1808. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?

അഹിംസ പരമോധർമ്മ

1809. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പോണ്ടിച്ചേരി സന്ധി (1754)

1810. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

മാനുവൽ കോട്ട

Visitor-3959

Register / Login