Questions from ഇന്ത്യാ ചരിത്രം

1821. ഷേർഷാ സൂരി സ്ഥാപിച്ച നീതിന്യായ കോടതി?

ദാരുൾ അദാലത്ത്

1822. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ?

തോമസ് മൺറോ (1820)

1823. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?

മൗലാനാ അബ്ദുൾ കലാം ആസാദ്

1824. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

1825. ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്?

ഇറ്റാലിയൻ നിർമ്മിത ബെറിറ്റാ പിസ്റ്റൾ

1826. ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?

നളന്ദ

1827. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1828. സത് ലജ് നദിയുടെ പൗരാണിക നാമം?

സതുദ്രി ( ശതാദ്രു)

1829. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ഗാന്ധിജി

1830. ഗൗതമ ബുദ്ധന്‍റെ പിതാവ്?

ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]

Visitor-3081

Register / Login