Questions from ഇന്ത്യാ ചരിത്രം

1841. ബാബറിന്റെ ആത്മകഥ?

തുസുക് - ഇ - ബാബറി or ബാബർ നാമ (ഭാഷ: തുർക്കി)

1842. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?

ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം)

1843. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം?

ഷാജഹാന്റെ കാലഘട്ടം

1844. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശു ക്രിസ്തു

1845. ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

1846. ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1847. കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1848. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?

1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)

1849. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

1850. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

ഏലിജാ ഇംപെ

Visitor-3474

Register / Login