1851. ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്?
ഇറ്റാലിയൻ നിർമ്മിത ബെറിറ്റാ പിസ്റ്റൾ
1852. താജ് മഹൽ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ
1853. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?
മസൂദ്
1854. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?
സാമവേദം
1855. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്?
വിജയ് മല്യ
1856. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)
1857. സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1955 ലെ ആവഡി സമ്മേളനം (അദ്ധ്യക്ഷൻ: യു.എൻ. ദെബ്ബാർ)
1858. ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി?
കഴ്സൺ പ്രഭു
1859. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?
ഏലിജാ ഇംപെ
1860. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?
ഗാന്ധിജി & സരോജിനി നായിഡു