Questions from ഇന്ത്യാ ചരിത്രം

1871. 1857ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ്?

ദിവാൻ മണിറാം

1872. അക്ബറിന്റെ ആദ്യകാല ഗുരു?

മുനീം ഖാൻ

1873. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?

ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)

1874. "എന്റെ പൂർവ്വികൻമാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ?

കഴ്സൺ പ്രഭു

1875. കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1876. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്?

കൺവർ സിംഗ്

1877. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

ഉപസമ്പാദന

1878. lNA (ഇന്ത്യൻ നാഷണൽ ആർമി) യുടെ ആദ്യ കമാൻഡർ ഇൻ ചീഫ്?

ക്യാപ്റ്റൻ മോഹൻ സിംഗ്

1879. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1880. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്?

മേയോ പ്രഭു (1872)

Visitor-3635

Register / Login