Questions from ഇന്ത്യാ ചരിത്രം

1881. വർദ്ധമാന മഹാവീരന്റെ ശിഷ്യൻ?

ജമാലി

1882. അഷ്ടപ്രധാനിലെ മന്ത്രിമാരുടെ തലവൻ അറിയിപ്പട്ടിരുന്നത്?

പേഷ്വാ

1883. അമൃതസർ സന്ധി ഒപ്പുവച്ചത്?

രാജാ രഞ്ജിത്ത് സിംഗും ചാൾസ് മെറ്റ് കാഫും തമ്മിൽ

1884. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

1885. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)

1886. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

1887. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ബ്രഹ്മഗുപ്തൻ

1888. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക്ക് ഭരണാധികാരി?

ഗിയാസുദ്ദീൻ തുഗ്ലക്

1889. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്

1890. മിറാൻഡറെ ബുദ്ധമത വിശ്വാസിയാക്കിയ ബുദ്ധമത സന്യാസി?

നാഗാർജ്ജുന (നാഗസേന)

Visitor-3892

Register / Login