Questions from ഇന്ത്യാ ചരിത്രം

1711. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?

മാഡം ബിക്കാജി കാമ

1712. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1674 ( റായ്ഗഢിൽ വച്ച് )

1713. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

1714. മൂന്നാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

നക്കീരൻ

1715. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1716. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?

കോൺവാലിസ് പ്രഭു

1717. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1718. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ. കേളപ്പൻ

1719. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി?

സൽബായ് (1782)

1720. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണ്ണർ ജനറലും?

കാനിംഗ് പ്രഭു

Visitor-3074

Register / Login