Questions from ഇന്ത്യാ ചരിത്രം

1691. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

1692. ഡോ.ബി.ആർ.അംബേദ്ക്കർ ജനിച്ച സ്ഥലം?

രത്നഗിരി ജില്ലയിലെ മോവ് (1891)

1693. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?

അലാര കലാമ

1694. ശതവാഹന രാജവംശസ്ഥാപകൻ?

സീമുഖൻ

1695. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം?

ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ

1696. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

1697. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

1698. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

1699. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?

പോർച്ചുഗീസുകാർ

1700. മനുസ്മൃതി രചിക്കപ്പെട്ടത്?

സുംഗ ഭരണ കാലം

Visitor-3281

Register / Login