301. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?
ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )
302. ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി?
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
303. ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?
1911
304. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി?
ഇംപീരിയൽ എയർവേസ്
305. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )
306. റോയൽ ഓറിയന്റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്?
ഗുജറാത്ത് - രാജസ്ഥാൻ
307. റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?
4 (യു.എസ്.എ;ചൈന; റഷ്യ)
308. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
309. റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം?
2 (ഒന്ന് - ചൈന)
310. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?
മുംബൈ