321. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?
ശ്യാം ചി ആയി - 1954 - മറാത്തി സിനിമ
322. ഓസ്കാർ നേടിയ ആദ്യ ചിത്രം?
ദി വിങ്സ്
323. കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം?
ന്യൂ മാംഗ്ലൂർ( പ്രവർത്തനം ആരംഭിച്ച വർഷം: 1974 )
324. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
എണ്ണൂർ
325. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )
326. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
ബെൻ കിങ്സ് ലി
327. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?
തൂത്തുക്കുടി
328. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )
329. മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം?
മുംബൈ
330. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?
1969 മാർച്ച് 1