211. ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?
കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്
212. ജീന് ബാപ്റ്റിസ്റ്റ് കോൾബർട്ടിന്റെ മേൽനോട്ടത്തിൽ 1664 ൽ സ്ഥാപിതമായ കമ്പനി?
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
213. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പ്?
ഓഷ് വിറ്റ്സ് (പോളണ്ട് )
214. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?
റോബർട്ട് ബ്രിസ്റ്റോ
215. 1857ലെ വിപ്ലവത്തെ തുടർന്ന് അവധിയിലെ ബീഗം ഏത് രാജ്യത്തേയ്ക്കാണ് രക്ഷപെട്ടത്?
നേപ്പാൾ
216. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി രൂപീകരിക്കുന്നതിന് കാരണമായ ആക്റ്റ്?
1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റ്
217. ആകാശ വസ്തുക്കളുടെ രാസഘടന, ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?
അസ്ട്രോഫിസിക്സ്
218. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?
ആഫ്രിക്ക
219. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്റെ രചയിതാവ്?
കാവാലം നാരായണപണിക്കർ
220. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?
ഒഡിയ