Questions from പൊതുവിജ്ഞാനം

10531. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍

10532. ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

ഹൈഗ്രോ മീറ്റർ

10533. ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?

ലാവോസിയെ

10534. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

10535. പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ?

വിറ്റാമിൻ സി

10536. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?

ചുവപ്പ് ഭീമൻ ( Red Giant)

10537. വിയറ്റ്നാമിന്‍റെ ദേശീയ മൃഗം?

എരുമ

10538. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി - 1973 ൽ

10539. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

10540. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല?

കാസര്‍ഗോഡ്

Visitor-3408

Register / Login