Questions from പൊതുവിജ്ഞാനം

13921. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള്‍?

ആറ്

13922. ‘സാകേതം’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

13923. ഭൂഗുരുത്വാകർഷത്തിന്‍റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്?

ജിയോട്രോപ്പിസം

13924. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ?

മിക്സോ ബാക്ടീരിയ

13925. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

13926. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം?

സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ

13927. സില്‍ക്ക്; കാപ്പി; സ്വര്‍ണ്ണം; ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

13928. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

മൊസാംബിക്

13929. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി?

ടൈബീരിയസ് ചക്രവർത്തി

13930. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?

ഐസോടോണ്‍

Visitor-3970

Register / Login