Questions from പൊതുവിജ്ഞാനം

15461. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

15462. സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഗ്രനേഡ

15463. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

അഭിനവ കേരളം

15464. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനൻ

15465. പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ?

ഉറുദു

15466. ‘മേഘസന്ദേശം’ എന്ന കൃതി രചിച്ചത്?

കാളിദാസൻ

15467. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

തെന്മല (കൊല്ലം)

15468. ഏറ്റവും പ്രാചീനമായ ചമ്പുകൃതി ഏത്?

പൂനം നമ്പൂതിരിയുടെ രാമായണം ചമ്പു

15469. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചത്?

വിഴിഞ്ഞം

15470. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്?

റെഡ് ക്രസന്‍റ്

Visitor-3473

Register / Login