Questions from പൊതുവിജ്ഞാനം

2161. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം?

വ്യാഴം (Jupiter)

2162. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?

1.5 വോൾട്ട്

2163. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത?

ബെർത്ത വോൺ സട്ട്നർ (1905)

2164. പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്?

രാഷ്ട്രപതി

2165. പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി?

മണ്ണെഴുത്ത്

2166. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി?

റാണി ഗംഗാധര ലക്ഷ്മി

2167. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

2168. കുഞ്ഞുണ്ണിയെ കേന്ദ്രമാക്കി ഒ.വി. വിജയൻ എഴുതിയ നോവൽ ഏത്?

ഗുരുസാഗരം

2169. അൾഷിമേഴ്സ് ദിനം?

സെപ്തംബർ 21

2170. ആനയുടെ ഗർഭകാലം?

600- 650 ദിവസം

Visitor-3084

Register / Login