Questions from പൊതുവിജ്ഞാനം

2231. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം?

പന്തളം (പത്തനംതിട്ട)

2232. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

2233. കേരളത്തിൽനിന്ന് എത്രപേർക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്?

- 5( ജി.ശങ്കരക്കുറുപ്പ്; എസ്.കെ.പൊറ്റെക്കാട്ട്; തകഴി; എം.ടി. വാസുദേവൻ നായർ; ഒ.എൻ.വി. കുറുപ്പ് )

2234. ഭൂട്ടാന്‍റെ തലസ്ഥാനം?

തിംബു

2235. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

2236. കയ്യൂര്‍ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചിരസ്മരണ എന്ന വിഖ്യാത നോവല്‍ രചിച്ച കന്നട സാഹിത്യകാരന്‍?

നിരഞ്ജന്‍

2237. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?

ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ

2238. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

2239. ‘വിട’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

2240. ഡി.ഡി ഇന്ത്യ ആരംഭിച്ചത്?

1995 മാര്‍ച്ച് 14

Visitor-3833

Register / Login