Questions from പൊതുവിജ്ഞാനം

3881. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

3882. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്?

എബ്രഹാം ലിങ്കൺ

3883. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

റൂസ്സോ

3884. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

തിരുവനന്തപുരം

3885. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

അമാവാസി

3886. ‘ആലാഹയുടെ പെൺമക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്’

3887. മുല്ലപ്പുവിപ്ലവം അരങ്ങേറിയ രാജ്യം?

ടുണീഷ്യ

3888. ഏറ്റവും വില കൂടിയ ലോഹം?

റോഡിയം

3889. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991)

3890. അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?

മൈക്രോബാരോ വേരിയോ ഗ്രാഫ്

Visitor-3167

Register / Login