Questions from പ്രതിരോധം

311. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?

മാർഷൽ ഓഫ് ദി എയർഫോഴ്സ്

312. 1987 ൽ ഇന്ത്യ രാജസ്ഥാൻ മരുഭൂമിയിൽ നടത്തിയ സമ്പൂർണ്ണ സൈനിക വിന്യാസം?

ഓപ്പറേഷൻ ബ്രാസ് ടാക്സ്

313. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ നാവിക സേനയിലെ പദവി?

അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ്

314. റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്?

1934

315. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?

ഗരുഡ്

316. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?

1963

317. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?

ഖഡക് വാസല (മഹാരാഷ്ട്ര )

318. ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ?

ഐ.എൻ.എസ് തരംഗിണി ( ലോകയാൻ - 07)

319. കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത് - (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു )

320. ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്?

സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്

Visitor-3476

Register / Login