321. പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
ബുദ്ധൻ ചിരിക്കുന്നു
322. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി?
ഓപ്പറേഷൻ റെഡ് റോസ്
323. സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
324. രാഷ്ട്രീയ റൈഫിൾസിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ച വ്യക്തി?
ജനറൽ ബി.സി ജോഷി
325. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേര് നല്കിയത്?
ഇന്ദിരാഗാന്ധി- 1967ൽ
326. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ
327. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
INS മുംബൈ
328. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
ഉക്രൈൻ 1986 ഏപ്രിൽ 26
329. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?
നീല
330. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാക്ടസ്