301. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജഗ്ജീവൻ റാം
302. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം)
303. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?
നീല
304. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്
305. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?
ആഗ്ര
306. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
307. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
പൂനെ
308. എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?
യൂണിവേഴ്സിറ്റി കോർപ്സ് - 1917
309. RAW - Research and Analysis Wing - രൂപീകൃതമായ വർഷം?
1968
310. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?
അസ്ത്ര