Questions from മലയാള സാഹിത്യം

771. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം?

വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് )

772. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?

അമൃതം തേടി

773. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

എൻ. ശ്രീകണ്ഠൻ നായർ

774. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

775. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

776. പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

777. സന്താനഗോപാലം രചിച്ചത്?

പൂന്താനം

778. മലയാളത്തിൽ രചിക്കപ്പെട്ട ആര്യത്തെ സമ്പൂർണ്ണ രാമായണ കൃതി?

രാമകഥാ പാട്ട്

779. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്?

"എന്‍റെ നാടുകടത്തൽ " (രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)

780. ഭൂമിഗീതങ്ങള് - രചിച്ചത്?

വിഷ്ണു നാരായണന് നമ്പൂതിരി (കവിത)

Visitor-3874

Register / Login