Questions from വാര്‍ത്താവിനിമയം

41. ഇന്ത്യയിലാദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം?

റോഹ്താക്ക് - ഹരിയാന

42. ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ?

ദേശ് കാ അപ്നാ ചാനൽ ( country's own channel )

43. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

44. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

സി.ടി.വി -1992

45. All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?

1957

46. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?

DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)

47. The first Ambassador of a state- എന്നറിയപ്പെടുന്നത്?

പോസ്റ്റൽ സ്റ്റാമ്പ്

48. ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?

ജോൺ ബേഡ്

49. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?

കിസാൻ വാണി - 2004 ഫെബ്രുവരി

50. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)

Visitor-3061

Register / Login